Tuesday, June 29, 2010

മോളീടെ ആദ്യ കവിത

പേര്: മോളീടെ പുള്ളിപ്പട്ടി
___________________



മോളിക്കുണ്ടൊരു പട്ടി
മേനി കറുപ്പും വെളുപ്പും
മേനിയിലാകെ പുള്ളികുത്തുകളുള്ള
മോളീടെ സ്വന്തം പട്ടി.

പട്ടി കരഞ്ഞാല്‍ ബോബന്‍ പിണങ്ങും
ബോബന്‍ പിണങ്ങിയാല്‍
അടി വാങ്ങിപ്പിക്കും
വക്കീലച്ചന്റെ ചുട്ട അടി.

പട്ടീടെ വാല് ചുരുണ്ടിട്ടു
വാല് ചുരുണ്ടാലും ഒരു പട്ടിയല്ലേ
വാല് നിവര്‍ക്കാന്‍ ആരും നോക്കണ്ട
പട്ടി നല്ല കടി വച്ച് തരും.